Thursday, May 2, 2024
indiaNews

സൂറത്തില്‍ പ്രിന്റിങ് മില്ലില്‍ വാതകച്ചോര്‍ച്ച

ഗുജറാത്തിലെ സൂറത്തില്‍ വാതകച്ചോര്‍ച്ച. അപകടത്തില്‍ ആറ് മരണം. 25പേര്‍ ഗുരുതരാവസ്തയില്‍. സൂറത്തില്‍ സ്ഥിതി ചെയ്യുന്ന സച്ചിന്‍ ജിഐഡിസിയിലാണ് അപകടമുണ്ടായത്. രാസവാതകം ശ്വസിച്ചവര്‍ അതീവ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിയത്. ഇവര്‍ക്കായി പ്രത്യക വാര്‍ഡ് രൂപീകരിച്ചതായും പലരും വെന്റിലേറ്ററിലാണെന്നും അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ഒരു വ്യവസായ മേഖലയാണ് സൂറത്തിലെ സച്ചിന്‍ ജിഐഡിസി. ഇവിടെ ഫാക്ടറിയിലെ ടാങ്കറില്‍ നിറച്ചിരുന്ന രാസവസ്തു ചോര്‍ന്നാണ് അപകടമെന്നാണ് വിവരം. മറ്റൊരു ടാങ്കിലേക്ക് മാറ്റുമ്പോള്‍ വാതകം ചോരുകയും വായുവില്‍ കലരുകയും ചെയ്തുവെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.