Friday, May 10, 2024
NewsSportsworld

കൊവിഡ് വാക്സീന്‍ എടുത്തില്ല; ജോക്കോവിച്ചിന് വീസ നിഷേധിച്ച് ഓസ്‌ട്രേലിയ

നൊവാക് ജോക്കോവിച്ചിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്തവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ തീരുമാനിച്ചതാണ് ജോക്കോവിച്ചിന് തിരിച്ചടിയായത്. വിമാനത്താവളത്തില്‍ തടഞ്ഞ താരത്തെ ഹോട്ടലിലേക്ക് മാറ്റി. രാജ്യത്തേക്കുള്ള യാത്രയ്ക്ക് വേണ്ട ചില രേഖകള്‍ ജോക്കോയുടെ പക്കലില്ലെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചു.ചില ഇളവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു താരം മെല്‍ബണിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ ജോക്കോവിച്ചിന്റെ വീസയില്‍ ഇളവുകളൊന്നും നല്‍കാനാവില്ലെന്നാണ് ഓസ്‌ട്രേലിയന്‍ അധികൃതരുടെ നിലപാട്. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്നും കോവിഡില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി.