Friday, May 17, 2024
keralaLocal NewsNews

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

എരുമേലി:ലയൺസ് ക്ലബ് ഓഫ് അടൂരും എം.ഇ.എസ്.കോളേജ് എരുമേലിയും സംയുക്തമായി ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം എ രുമേലി എക്സൈസ് ഇൻസ്പെക്ടർ ശ്രീ അമൽ രാജൻ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീമതി ഷംല ബീഗം എൻ.എസ് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി രമാദേവി എ., സൗമ്യ എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ എം. ഇ. എസ് . കോളേജ് കോമേഴ്സ് ഡിപ്പാർട്ട്മെന്റ് എംകോം രണ്ടാം വർഷ വിദ്യാർഥി നി സ്വാഗതവും, ആഷ്ന അന്ന ജോൺ കൃതജ്ഞതയും അർപ്പിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി മിഷൻ കൗൺസിലർ ശ്രീ ബെന്നി സെബാസ്റ്റ്യൻ ക്ലാസിന് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ കോമേഴ്സ് ഡിപ്പാർട്ട്മെന്റ്കുട്ടികളും അധ്യാപകരും ഉൾപ്പെടെ 300 പേർ പങ്കെടുത്തു.