Saturday, May 4, 2024
keralaNews

തൃശൂരില്‍ ടയര്‍ പങ്ചര്‍ ഒട്ടിച്ചു നല്‍കാത്തതിന്റെ പേരില്‍ കടയുടമയെ വെടിവച്ചു.

ടയര്‍ പങ്ചര്‍ ഒട്ടിച്ചു നല്‍കാത്തതിന്റെ പേരില്‍ മൂന്നംഗ ഗുണ്ടാസംഘം ടയര്‍ കടയുടമയ്ക്കു നേരെ എയര്‍ ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ത്തു. കൂര്‍ക്കഞ്ചേരിയില്‍ കട നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. ഗുണ്ടകളായ റഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരെ എയര്‍ ഗണ്‍ സഹിതം പൊലീസ് പിടികൂടി. കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.