Thursday, May 2, 2024
keralaLocal NewsNews

വാഹനാപകടത്തില്‍ മരിച്ച ജിന്‍സിന് നാടിന്റെ യാത്രാമൊഴി .

കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം തൃക്കോതമംഗലത്ത് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മുണ്ടക്കയം പുഞ്ചവയല്‍ സ്വ ദേശി കുന്നപ്പള്ളിയില്‍ ജിന്‍സിന് നാടിന്റെ യാത്രാമൊഴി.സുഹൃത്തുക്കളും,ബന്ധുക്കളും,ഒപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകരുമായി നൂറുകണക്കിന് ആളുകളാണ് ജിന്‍സിനെ ഒരു നോക്കു കാണാന്‍ എത്തിയത്.വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ നാട് മുഴുവന്‍ ഒന്നിച്ച ആ നിമിഷം ഏവരെയും ദുഃഖത്തിലാഴ്ത്തി.ബന്ധുക്കളുടെ കരച്ചിലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പലരും വിങ്ങുന്ന ഹൃദയവുമായി ജിന്‍സിനെ ഒരു നോക്ക് കണ്ട് മടങ്ങുന്ന കാഴ്ചയും,സങ്കടം സഹിക്കാനാവാതെ നിറകണ്ണുകളുമായാണ് ആ അന്ത്യയാത്രയില്‍ ജിന്‍സിന്റെ വീട്ടിലെത്തിയത്.

ജീവിതത്തില്‍ ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ വേര്‍പാട് സഹിക്കാനാവാതെ കരഞ്ഞ് തളര്‍ന്ന് ക്ഷീണിതയായി കിടന്ന ജിന്‍സിന്റെ ഭാര്യ ശ്രീജിത,ഏക മകള്‍ നാല് വയസുള്ള നിയയേയും,അച്ഛന്‍-അമ്മ,സഹോദരി എന്നിവരുടെ സങ്കടത്തെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ഏറെ ബുദ്ധിമുട്ടി.ധനകാര്യ സ്ഥാപനങ്ങളില്‍ ഒപ്പം ജോലി ചെയ്ത സുഹൃത്തുക്കള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട സുഹൃത്തുക്കള്‍ , രാഷ്ട്രീയ സാമുദായിക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ അടക്കം ജിന്‍സിന്റെ സാന്നിധ്യമറിഞ്ഞവര്‍ പ്രിയ സുഹൃത്തിന് യാത്രാമൊഴി നല്കാന്‍ എത്തി.വീട്ടിലെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം വണ്ടംപതാല്‍ ഐറ്റിസി ചര്‍ച്ചില്‍ ദേവയാനം സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.അപകടത്തില്‍ ജിന്‍സിന്റെ ബന്ധുക്കളായ മുരളി, മകള്‍ ജലജ,ജലജയുടെ മകന്‍ അതുല്‍ എന്നിവരും മരിച്ചിരുന്നു.ജലജയുടേയും,മകന്‍ അതുലിന്റേയും സംസ്‌ക്കാരം ഇന്നലെ നടത്തിയിരുന്നു. മുരളിയുടെ സംസ്‌ക്കാരം നാളെ നടക്കും.