Friday, April 26, 2024
EntertainmentkeralaNews

‘ ഷെഫീക്കിന്റെ സന്തോഷ’ത്തിന് വിദേശത്ത് ഒടിടി റിലീസ്

തിരുവനന്തപുരം : നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം ഒടിടി റിലീസിന്.                                                                                            എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ള പ്രേക്ഷകര്‍ക്കാണ് ചിത്രം കാണാനാവുക. സിംപ്ലി സൌത്ത് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം എത്തുക. ജനുവരി 6 ന് സ്ട്രീമിംഗ് ആരംഭിക്കും. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. നവംബര്‍ 25 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.                                                  മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.