Saturday, May 4, 2024
EntertainmentkeralaNews

ജീവിതം കലാകേരളത്തിന് സമര്‍പ്പിച്ച അഭിനേത്രിക്ക് വിട.

ജീവിതം കലാകേരളത്തിന് സമര്‍പ്പിച്ച അഭിനേത്രിക്ക് വിട.ലളിത മരുമകളായി കയറിച്ചെന്ന എങ്കക്കാട് ദേശത്തെ ഓര്‍മ്മയുടെ മുറ്റത്ത് അന്ത്യവിശ്രമം.വൈകിട്ട് 5.55 ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മകന്‍ സിദ്ധാര്‍ത്ഥ് അന്ത്യകര്‍മ്മങ്ങള്‍ നടത്തി.        തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം പതിനൊന്ന് മുപ്പതോടെയാണ് കെ.പി.എ.സി ലളിതയുടെ മൃതദേഹം ഇവിടെ നിന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്ക് കയറ്റി.കൊച്ചിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയത്.കഴിഞ്ഞ രാത്രിയില്‍ തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ലാറ്റിലായിരുന്നു ലളിതയുടെ അന്ത്യം. പുലര്‍ച്ചെവരെ അവിടെ പൊതുദര്‍ശനം.സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുലര്‍ച്ചെ തന്നെ വീട്ടിലേക്കെത്തി. ക്യാമറയ്ക്ക് പിന്നിലും മുന്നിലും ലളിതയെ അറിഞ്ഞവര്‍ അവസാനമായി കണ്ടു. അഭ്രപാളിയില്‍ അമ്മയായും ഭാര്യായായുമെല്ലാം ഒപ്പമഭിനയിച്ച കെ.പി.എ.സി ലളിതയുടെ ഓര്‍മകളുമായി മമ്മൂട്ടി പുലര്‍ച്ചെ തന്നെ വീട്ടിലെത്തി ലളിതയെ അവസാനമായി കണ്ടു. അല്‍പനേരം അടുത്തിരുന്നാണ് മടങ്ങിയത്. അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തില്‍ അറിഞ്ഞ പലരും പിന്നാലെയെത്തി.കെ.പി.എസി ലളിതയെ സ്‌നേഹിച്ചവര്‍ വരിവരിയായി വന്നു കണ്ടു. വീട്ടിലെത്താന്‍ സാധിക്കാത്ത സിനിമാ പ്രവര്‍ത്തകരും ഓഡിറ്റോറിയത്തിലെത്തി. രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി.പതിനൊന്ന് മണിയോടെ മന്ത്രി സജി ചെറിയാന്‍ കെ.പി.എസി ലളിതയ്ക്ക് അന്തിമോപചാരമര്‍പിച്ചു.സംഗീത നാടക അക്കാദമിയില്‍ അല്‍പനേരം പൊതുദര്‍ശനം ഉണ്ടായിരുന്നു.