Monday, May 6, 2024
keralaNews

ഷാരോണ്‍ രാജ് കൊലപാതക കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം; പാറശ്ശാല സ്വദേശി ഷാരോണ്‍ രാജ് കൊലപാതക കേസില്‍ പ്രതി ഗ്രീഷ്മയുടെ(22) അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഗ്രീഷ്മയുടെ അച്ഛനും,അമ്മയും, അമ്മാവനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.തുടര്‍ന്ന്
ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.