Tuesday, May 21, 2024
keralaNews

കോഴിക്കോട് ബസ് ജീവനക്കാരന്റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോഴിക്കോട്:താമരശേരി ബസ് സ്റ്റാന്‍ഡില്‍ യുവാവിന്റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പതിനഞ്ചുകാരിയാണ് യുവാവിന്റെ കൈഞരമ്പ് മുറിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. താമരശേരി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ് ജീവനക്കാരനായ യുവാവിനാണ് പരിക്കേറ്റത്. പെണ്‍കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് കരുതുന്നു.യുവാവിനെ പരിക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടി കൈഞരമ്പ് മുറിച്ചായിരുന്നു ജീവനൊടുക്കാന്‍ ശ്രമിച്ചത്. കോടഞ്ചേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ബസ് ജീവനക്കാരനായ യുവാവ് പെണ്‍കുട്ടിയുടെ മുന്‍ കാമുകനാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മറ്റ് ബസ് ജീവനക്കാരും യാത്രക്കാരും ഓടിക്കൂടുകയും ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

താമരശേരി ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ യുവാവും കോടഞ്ചേരി സ്വദേശിയാണ്. ഇയാളും പെണ്‍കുട്ടിയും നിലവില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.