Sunday, May 5, 2024
keralaNewspolitics

പാര്‍ട്ടി നേതൃത്വം തനിക്കെതിരെ അച്ചടക്ക നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരും :കെ.വി. തോമസ്

പാര്‍ട്ടി നേതൃത്വം തനിക്കെതിരെ അച്ചടക്ക നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ.വി. തോമസ് പറഞ്ഞു. സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ്. കോണ്‍ഗ്രസ് ആശയങ്ങളായിരിക്കും പ്രസംഗിക്കുക. അച്ചടക്ക നടപടിയെടുത്ത് ആരേയും കോണ്‍ഗ്രസുകാരന്‍ അല്ലാതാക്കാനാകില്ല. ആകാശം ഇടിഞ്ഞ് വീഴുമെന്ന് കരുതി ഇപ്പോഴേ മുട്ടു കൊടുക്കാനില്ല. നടപടിയെ പേടിക്കുന്നില്ലെന്നും തന്നെ വിലക്കിയത് അപക്വമായ തീരുമാനമാണോയെന്ന് കാലം തെളിയിക്കുമെന്നും കെ.വി.തോമസ് പറഞ്ഞു.