Sunday, May 5, 2024
keralaNewsObituary

ഷാരോണിനെ കൊല്ലാന്‍ വിഷം കലര്‍ത്തി ജ്യൂസ് ചലഞ്ച് നടത്തി

തിരുവനന്തപുരം: പാറശാല ഷാരോണിനെ കൊല്ലാന്‍ വിഷം കലര്‍ത്തി ജ്യൂസ് ചലഞ്ച് പലതവണ നടത്തിയെന്ന് ഗ്രീഷ്മയുടെ മൊഴി.
ശനിയാഴ്ച പകല്‍ മുഴുവന്‍ ഗ്രീഷ്മയയെയും അമ്മയെയും അമ്മാവനെയും ഒന്നിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്യുന്നതിനിടെയാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണിനെ കൊല്ലാനാണെന്ന് ഗ്രീഷ്മ മൊഴി നല്‍കി. പല തവണ ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചുവെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെയാണ് ഗ്രീഷ്മ ഇക്കാര്യം പറഞ്ഞത്.
ജ്യൂസില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതാണ് പോലീസിന് മുമ്പിലുള്ള വെല്ലുവിളി. എന്ത് വിഷമാണ് കലര്‍ത്തിയതെന്ന് തുടങ്ങി നിരവധി വിശദാംശങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീട്ടില്‍ അജ്ഞാന്‍ അതിക്രമിച്ച കയറിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മോഷണ ശ്രമമല്ലെന്ന നിഗമനത്തിലാണ് പോലീസ്. വീടിനുള്ളിലെ വിലമതിപ്പുള്ള പല വസ്തുക്കളും അവിടെ തന്നെയുണ്ടെന്നതാണ് മോഷണശ്രമമല്ലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്താന്‍ കാരണം.&ിയുെ; കേസ് തമിഴ്നാട് പോലീസാണ് അന്വേഷിക്കുന്നത്.