Saturday, May 4, 2024
keralaNews

“നിങ്ങള്‍ കീഴടങ്ങണം “ഷാജ് കിരണുമായുള്ള ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു.

തിരുവനന്തപുരം: ഷാജ് കിരണുമായുള്ള സ്വപ്ന സുരേഷിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആര്‍ ഡി എസ് ഓഫീസില്‍ നിന്നാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നത്.

ഷാജ് കിരണ്‍: ‘സിനിമയില്‍ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളേല്‍ക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങള്‍ അകത്ത് പോയി കിടന്നാല്‍ നിങ്ങളുടെ മക്കള്‍ക്ക്, ഫാമിലിക്ക് എല്ലാം പ്രശ്‌നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം? ‘അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്നതില്‍ നേട്ടമെന്താണ്. അല്ലെങ്കില്‍ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാല്‍ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.

സ്വപ്ന: ആരേല്‍ന്ന് വാങ്ങാനാണ്? ആരെ അറിയാം നമുക്ക്?

ഷാജ് കിരണ്‍: ഇതിപ്പൊ നിങ്ങള്‍ പറഞ്ഞത് ആര്‍ക്കാണ് ഡാമേജായത്? അവരുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ഇത്രയും നാള് ജയിലില്‍ പോയത്. അതിന് നഷ്ടപരിഹാരം വാങ്ങിക്കണം. നിങ്ങളെ വെച്ച് വേറാളുകള്‍ കാശ് വാങ്ങുന്നുണ്ട്. ഇന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് ഞാന്‍ കരുതിയത്. ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നാളെ പോയി ഡിജിപിയെ മീറ്റ് ചെയ്യൂ. സാര്‍ ഇങ്ങനെയിങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങള്‍. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രേം കാലം ജയിലില്‍ കിടന്നതിന്, ഫേസ് ചെയ്ത സാധനങ്ങള്‍ക്കും ട്രാവല്‍ ബാന്‍ നീക്കാനും ഒരു മാന്യമായിട്ടുള്ള നഷ്ടപരിഹാരം വേണമെന്ന് പറയുക.

സ്വപ്ന: He is been telling this since morning. നമ്മളെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ടെന്ന്.

ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെയിവിടെ വന്നപ്പഴാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നിങ്ങള് നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇന്നയിന്നതാണ് പ്രശ്‌നങ്ങള്‍. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രം കാലം ജയിലില്‍ കിടന്നതിന് ഫേയ്‌സ് ചെയ്ത പ്രശ്‌നങ്ങള്‍ക്ക് ഒരു കോംപന്‍സേഷന്‍ ചോദിക്കണം. ട്രാവല്‍ ബാന്‍ മാറ്റാനും.

സ്വപ്ന: നമ്മുടെ ട്രാവല്‍ ബാന്‍ മാറ്റാന്‍ ഷാജി ആദ്യം മുതലേ വര്‍ക്ക് ചെയ്യുന്നുണ്ട്. വര്‍ക്ക് ചെയ്യണ്ട ആവശ്യം നമുക്കില്ലാന്ന്

ഷാജ്: ഓള്‍റെഡി ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്, അത് റെഡിയാക്കാമെന്ന് പറയുകയും ചെയ്തു.

സ്വപ്ന: അതിനൊരു വലിയ പ്രൈസ് ടാഗും പറഞ്ഞു

മറ്റൊരാള്‍: അതിന് പ്രൈസ് ടാഗ് ഒരിക്കലും ഇടരുത്. കാരണം എന്താന്നറിയോ, അതില്‍ ബന്ധപ്പെട്ട എല്ലാവരും പോയി.

ഷാജ്: എന്നിട്ടും നിങ്ങള്‍ക്ക് കിട്ടിയില്ലല്ലോ?

മൂന്നാമന്‍: നമ്മള് പോയില്ല ഇതുവരേം.

ഷാജ്: പോയാല്‍ കിട്ടുമെന്ന് തോന്നുന്നുണ്ടോ?

മൂന്നാമന്‍: നൂറ് ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്

ഷാജ്: എന്നാല്‍ പിന്നെ അത് വിട്.. നമുക്ക് പ്രശ്‌നത്തിലേക്ക് വരാം…