Friday, May 17, 2024
keralaNews

സ്വപ്ന- ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിടുന്നു.

കൊച്ചി: സര്‍ക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിടുന്നു. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സ്വപ്ന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വര്‍ഷങ്ങള്‍ മുമ്പേ ഷാജിനെ അറിയാമെന്നും ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു.’നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല, എന്നായിരുന്നു ഷാജ് ഭീഷണി’.ഷാജ് കിരണിനെ വിളിച്ചു വരുത്തി.

സരിതിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതു കൊണ്ടാണ് ഷാജിന്റെ സഹായം തേടിയത്. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തത്. നിവൃത്തി കേടുകൊണ്ടാണ്. തടവറയില്‍ ഇടുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു.അതു കൊണ്ടാണ് റെക്കോര്‍ഡ് ചെയ്തതെന്നും അവ പറഞ്ഞു.