Thursday, May 2, 2024
keralaLocal NewsNews

മുക്കടയിൽ കാറും-ഓട്ടോയും കൂട്ടിയിടിച്ചു;ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

 എരുമേലി:മുക്കടയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.മുക്കട എ.കെ കവല ഭാഗത്ത് താമസിക്കുന്ന വാവ എന്ന് വിളിക്കുന്ന പ്രസാദിനാണ് പരിക്കേറ്റതെന്ന് നാട്ടുകാർ പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ മുക്കട  ചെറുവള്ളി എസ്റ്റേറ്റ് അതിർത്തി ഭാഗത്തായിരുന്നു അപകടം.എരുമേലിയിൽ നിന്നും മുക്കട ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ പ്രസാദിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.