Saturday, May 4, 2024
keralaNews

സേവാസംഗമം – 2023 : സംഘാടക സമിതി കാര്യാലയം ഉദ്ഘാടനം ചെയ്തു

പാലക്കാട് : സേവാസംഗമം 2023 സംഘാടക സമിതി കാര്യാലയം പാലക്കാട് മണപ്പുള്ളിക്കാവിനടുത്തുള്ള ചന്ദ്രകാന്തത്തില്‍ വെച്ച് സമുന്നതരായ പൗരജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരിയമ്മ, എസ് എന്‍ വരദരാജ്, എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു,                               സേവാസംഗമം സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഡോ ശ്രീറാം ശങ്കര്‍ യോഗത്തില്‍ സ്വാഗതം ആശംസിച്ചു, തുടര്‍ന്ന്  അ

ദ്ധ്യക്ഷന്‍ സേവാ സംഗമം സംഘാടക സമിതി വൈസ് ചെയര്‍മാന്‍ വൈസ് അഡ്മിറല്‍ കെ മുരളീധരന്‍നായര്‍ അദ്ധ്യക്ഷ ഭാഷണവും നടത്തി , ദേശീയ സേവാഭാരതി കേരളം ജനറല്‍ സെക്രെട്ടറി ഡി വിജയന്‍ സേവാസംഗമത്തെ കുറിച്ചു വിശദീകരിച്ചു. ഡി വിജയന്‍ അദ്ദേഹത്തിന്റെ ഭാഷണത്തില്‍ പാലക്കാട് നടക്കാന്‍ പോകുന്ന സംഗമത്തില്‍ 5000ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്നും, ഈ പങ്കെടുക്കുന്ന പ്രതിനിധികളെ, പാലക്കാട് നഗരത്തിലെ നാലായിരത്തില്‍ പരം ഭവനങ്ങള്‍ ആണ് ആതിഥ്യമരുളുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതിയുടെ പ്രവര്‍ത്തനം ത്യാഗത്തിലും സേവനത്തിലും അധിഷ്ഠിതമാണെന്ന് ഉദാഹരണ സഹിതം വിവരിച്ചു.തുടര്‍ന്ന് ദേശീയ സേവാഭാരതി പാലക്കാട് വൈസ് പ്രസിഡന്റ് ശ്രീമതി മൃദുല എം കൃഷ്ണന്‍ കൃതജ്ഞത പറഞ്ഞു. യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും , സേവാഭാരതിയുടെയും മുതിര്‍ന്ന കാര്യകര്‍ത്താക്കളും, സംഘാടക സമിതി അംഗങ്ങളും മറ്റു പൊതുജനങ്ങളും സാന്നിദ്ധ്യമായി.