Saturday, April 20, 2024
keralaNewspolitics

ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടും.

കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തിരഞ്ഞെടുപ്പ് 2021 ഏപ്രില്‍ മാസത്തില്‍ നടക്കുമെന്നിരിക്കെ മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികക്കാനാകില്ല.ഇതിന് പുറമെ കൊവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വക്കാന്‍ ആവശ്യപ്പെടുന്നത്.ഉപതിരഞ്ഞെടുപ്പ് നടത്തിയേ തീരു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാശിപിടിക്കാനിടയില്ലെന്നാണ് കരുതുന്നത്. കാര്യകാരണ സഹിതം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അത് നിരാകരിക്കാന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.