Friday, May 17, 2024
indiakeralaNewspolitics

മലയാളിയായ സിവി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണറായി മലയാളിയായ സിവി ആനന്ദബോസിനെ നിയമിച്ചു. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേശനായിരുന്നു ബംഗാളിലെ താല്‍ക്കാലിക ചുമതല.മുന്‍ ഐഎഎസ് ഓഫീസറായിരുന്ന ആനന്ദബോസ് സുപ്രീംകോടതി നിയമിച്ച പത്മനാഭസ്വാമി ക്ഷേത്ര വിദഗ്ധ സമിതിയുടെ ചെയര്‍മാനായിരുന്നു. നിലവില്‍ മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനാണ്. വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ ജില്ലാ കളക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങള്‍ ആനന്ദ ബോസിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള ആനന്ദ ബോസ് മുസ്സൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഫെല്ലോ കൂടിയാണ്.