Wednesday, May 8, 2024
keralaNews

കൂവപ്പള്ളിയില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

 പാറത്തോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കൂവപ്പള്ളി ജംഗ്ഷനിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് 4 ലക്ഷം രൂപ അനുവദിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. യോഗത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സോഫി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടെസ്സി വർഗീസ്, ഫിലോമിന റെജി,  കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ തങ്കപ്പൻ, കെ.വി ജോസ്, സിബി ശൗര്യംകുഴി, ബാബു റ്റി. ജോൺ, റ്റോമി പന്തലാനി, ബേബി കോന്തിയാമഠം, ജോസുകുട്ടി കല്ലമാക്കൽ, ജോർജ് കൂരമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.