Monday, May 13, 2024
keralaNews

കെവി തോമസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്.

മുന്‍ കേന്ദ്രമന്ത്രിയും ഈയിടെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവുമായ കെ വി തോമസിന്റെ വീട്ടിലേക്ക് തിരുത മീനുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. വീടിന് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ 79990 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. 16,253 വോട്ടിന്റെ മുന്‍തൂക്കമാണ് ഉമ തോമസിനുള്ളത്.