Sunday, May 5, 2024
EntertainmentkeralaNews

ട്യൂമറിന് പിന്നാലെ ശരണ്യക്ക് കോവിഡും; എന്തുചെയ്യണമെന്നറിയില്ലെന്ന് സീമ ജി നായര്‍

മലയാളികളുടെ പ്രിയപ്പെട്ട താരം ശരണ്യ അര്‍ബുദത്തെ അതിജീവിച്ചുവെന്ന വാര്‍ത്ത എല്ലാവരും വളരെ സന്തോഷത്തോടെയായിരുന്നു കേട്ടത്. എന്നാല്‍ ശരണ്യയ്ക്ക് വീണ്ടും ട്യൂമര്‍ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. പലതവണ കീമോ തെറാപ്പി നടത്തിയെന്നും വീണ്ടും കീമോ തുടങ്ങാനിരിക്കെ ശരണ്യക്ക് കോവിഡും ബാധിച്ചെന്നും സുഹൃത്തും നടിയുമായ സീമാ ജി നായര്‍ പറയുന്നു. ശരണ്യയുടെ അമ്മയ്ക്കും സഹോദരനും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്

പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെയാണ് ശരണ്യക്ക് വീണ്ടും പ്രശ്നങ്ങളുണ്ടായത്. സ്പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് സര്‍ജറി നടത്താന്‍ കഴിയുമായിരുന്നില്ല. ഇതേ തുടര്‍ന്ന് ശരണ്യയെ ആര്‍സിസിയിലേക്ക് കൊണ്ടു വന്നു. അടുത്ത മാസം കീമോ ആരംഭിക്കാനിരിക്കയെയാണ് ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശരണ്യ ഇപ്പോഴുള്ളതെന്നും സീമ ജി നായര്‍ വീഡിയോയില്‍ പറയുന്നു. ഒരുപാട് കടമ്പകള്‍ ഇനിയുമുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും അവര്‍ പറഞ്ഞു.