Sunday, May 12, 2024
keralaNews

കോടതി ഉത്തരവ് മരവിപ്പിച്ചു.സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം.

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പില്‍ ലക്ഷക്കണക്കിന് വരുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രഹസ്യ നീക്കം.വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥലം മാറ്റം എല്ലാ മാനദണ്ഡങ്ങളും കണക്കാക്കി ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ നടക്കുന്നത്.എന്നാല്‍ ഇതേ ഓഫീസുകളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റവും ഓണ്‍ലൈന്‍ വഴി നടത്തണമെന്ന് ആവശ്യപ്പെട്ട് ജോലിക്കാര്‍ ട്രൈബൂണല്‍ കോടതിയില്‍ ഹര്‍ജി നല്‍കി.ഇത് പരിഗണിച്ച കോടതി അധ്യാപകരുടെ സ്ഥലമാറ്റം പോലെ സീനിയോററ്റി മാനദണ്ഡമനുസരിച്ച് ജീവനക്കാരുടെയും സ്ഥലം മാറ്റം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് ആറുമാസം മുമ്പാണ് ഉത്തരവ് ഇറക്കിയത്.എന്നാല്‍ കോടതി ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍ സ്വാധീനമുള്ള എന്‍ജിഒ യൂണിയനുകളില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിയായ ജീവനക്കാരെ അവര്‍ക്കിഷ്ടമുള്ള സ്ഥലങ്ങളില്‍ രഹസ്യമായി സ്ഥലം മാറ്റാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിക്കരുടേയും സര്‍ക്കാരിന്റേയും രഹസ്യനീക്കം.ഒരു ഓഫീസില്‍ മിനിമം മൂന്നു വര്‍ഷവും -പരമാവധി 5 വര്‍ഷം ജോലി ചെയ്യുന്നവരെ എട്ട് കിലോമീറ്റര്‍ ദൂരപരിധി പുറത്ത് സ്ഥലംമാറ്റാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ സ്ഥലംമാറ്റ വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് താല്പര്യമുള്ള ഉദ്യോഗസ്ഥരെ നിര്‍ണ്ണായക ഓഫീസുകളില്‍ തന്നെ സ്ഥലംമാറ്റത്തിലൂടെ നിയമിക്കാനാണ് തയ്യാറെടുക്കുന്നത്.ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരെ അതേ ഓഫീസില്‍ പ്രമോഷനോട് കൂടി നിയമിക്കാനാണ് നീക്കം.ഇതിനായി പാര്‍ട്ടിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അപേക്ഷകള്‍ യൂണിയന്‍ മുന്‍കൈയെടുത്ത വാങ്ങിയാണ് സ്ഥലം മാറ്റത്തിന് നീക്കം നടത്തുന്നത്.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുമ്പ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിന് ശേഷം കോടതി ഉത്തരവ് നടപ്പാക്കാനാണ് ആലോചിക്കുന്നത്.അങ്ങനെ വന്നാല്‍ മിക്ക ഓഫീസുകളിലും ഒഴിവുകളില്ലാതെ വരുകയും ഇതോടെ സ്ഥലം മാറ്റത്തിന് ആരും അപേക്ഷിക്കാതെ വരുകയും ചെയ്യും.

ഇതോടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അനിശ്ചത്വത്തിലാകുകയും തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരെ തങ്ങള്‍ക്ക് ഇഷ്ടമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നു.സംസ്ഥാനത്ത് ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകളില്‍ പോലും ഇത്തരതിലുള്ള കൈകടത്തലുകള്‍ ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.കോടതി ഉത്തരവ് അനുസരിച്ച് വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരെ പോലെതന്നെ ജീവനക്കാരെയും ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.