Saturday, May 4, 2024
keralaNews

ശബരിമലയില്‍ ഇന്നും നാളെയും രണ്ടായിരം പേര്‍ക്ക് പ്രവേശനം.

ശബരിമലയില്‍ ഇന്നും നാളെയും രണ്ടായിരം പേര്‍ക്ക് പ്രവേശനം അനുവദിക്കും. ശബരിമലയില്‍ തീര്‍ത്ഥാടനകാലത്തിനു ആരംഭം കുറിച്ച ശേഷം ഇതാദ്യമായാണ് 2,000 പേര്‍ക്ക് ദര്‍ശനാനുമതി.ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് 2,000 പേര്‍ക്ക് പ്രവേശനം. മറ്റ് ദിവസങ്ങളില്‍ 1,000 പേര്‍ക്കാണ് ദര്‍ശനാനുമതി. ഇന്ന് ഹരിവരാസനത്തിന് മുന്‍പ് ദര്‍ശനം നടത്തുന്ന നിലയിലാണ് 2000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.
അതേസമയം, തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നു. ഈ ആഴ്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. കൂടുതല്‍ പേര്‍ക്ക് ദര്‍ശനം നല്‍കണമെന്ന അഭിപ്രായം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമല വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. ദിവസം മൂന്നര കോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ശരാശരി 10 ലക്ഷത്തില്‍ താഴെയാണ് വരുമാനം. അതുകൊണ്ടാണ് കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്.