Wednesday, May 15, 2024
keralaNews

വീട്ടില്‍ ഒറ്റമുറി ഇല്ല  കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥി ക്വാറന്റൈനിലിരുന്നത് മരത്തിന് മുകളില്‍

ഒറ്റമുറി വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ ഇടമില്ലാതിരുന്നതിനാലാണ് കോവിഡ് പോസിറ്റീവായ 18 കാരന് മരത്തിന്റെ മുകളില്‍ 11 ദിവസം ക്വാറന്റൈനില്‍ ഇരിക്കേണ്ടി വന്നത്. തെലങ്കാനയിലെ നലഗൊണ്ടയിലാണ് സംഭവം.നലഗൊണ്ട ജില്ലയിലെ ഗോത്രവര്‍ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലാണ് ശിവ എന്ന 18 കാരനായ വിദ്യാര്‍ത്ഥിയുടെ വീട്. ഹൈദരാബാദില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ശിവ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് നഗരത്തില്‍ നിന്നെത്തിയത്. തുടര്‍ന്ന് മെയ് 4 ന് ശിവയ്ക്കും കൊറോണ സ്ഥിരീകരിച്ചു. മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനമില്ലെന്ന് കാണിച്ച് ആരോഗ്യവകുപ്പ് ശിവയോട് വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ പറയുകയായിരുന്നു.
എന്നാല്‍ ഒറ്റമുറിയുള്ള വീട്ടില്‍ ക്വാറന്റൈ ഇരിക്കാന്‍ ഇടമില്ല. അഞ്ച് പേരടങ്ങുന്ന കുടുംബമാണ് ശിവയുടേത്. എല്ലാവര്‍ക്കും ഒരുമിച്ചുറങ്ങാനുള്ള സൗകര്യം പോലും വീട്ടില്‍ ഇല്ല. പകലുറങ്ങിയാണ് രാത്രിയിലെ ഉറക്കത്തിന്റെ കടം വീട്ടുന്നത്. ഈ സാഹചര്യത്തിലാണ് ശിവ മരം ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്