Friday, April 26, 2024
keralaNews

ഏലക്കായിൽ കീടനാശിനിയുടെ അംശം : ശബരിമലയിൽ അരവണയുടെ നിർമ്മാണം നിർത്തിവച്ചു.

ഇന്നുമുതൽ പുതിയ അരവണ നൽകുമെന്ന് ദേവസ്വം പ്രസിഡന്റ്

എരുമേലി:അരവണയിൽ ചേർക്കുന്ന ഏലക്കായിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ അരവണയുടെ നിർമ്മാണം നിർത്തിവച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ പറഞ്ഞു. പേട്ടതുള്ളലിൽ പങ്കെടുക്കുന്നതിനായി എരുമേലിയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇന്നുമുതൽ ഏലക്ക ചേർക്കാത്ത അരവണ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു, നിലവിൽ ഉപയോഗിക്കുന്ന ഏലക്ക കൊള്ളില്ല . പുതിയ ഏലക്കയുടെ ഗുണനിലവാരം പരിശോധിച്ചതിനുശേഷം അരവണ നിർമ്മാണത്തിനായി ഏലക്ക ഉപയോഗിക്കുയെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഏലക്ക ലഭിച്ചില്ലെങ്കിൽ ഏലയ്ക്കാ ഇല്ലാത്ത അരവണയാണ് ഇന്നുമുതൽ നിർമ്മിക്കുക എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പിന്നിൽ കരാറുകാർ തമ്മിലുള്ള സ്ഥലമാണ് .
ജനുവരി 14 മകരവിളക്കിന് ശേഷം മറ്റും നടപടികൾ ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അരവണയുടെ കാര്യത്തിൽ പ്രയാസം ഉണ്ടെന്നും പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.