Tuesday, April 23, 2024
keralaNews

എരുമേലിയെ ഭക്തിയിൽ ആറാടിച്ച പേട്ടകെട്ട് 

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ സമാപ്തിയുടെ ശംഖ് നാദം മുഴക്കി എരുമേലിയെ ഭക്തിയിൽ ആറാടിച്ച ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ –  ആലങ്ങാട്  പേട്ടകട്ട് ഭക്തിസാന്ദ്രമായി. ദേഹമാസകലം ചായങ്ങൾ വാരി പൂശിയും ആർപ്പുവിളിച്ചും ശരണമന്ത്രങ്ങൾ പാടിയും ആദ്യമേള കൊഴുപ്പിന്റെ താളത്തിനൊറ്റ നൃത്ത ചവടുകൾ വച്ച് അമ്പലപ്പുഴ പേട്ടതുള്ളൽ പതിവ് തെറ്റിച്ചില്ല.
ദേഹമാസകലം ചന്ദനം പൂശി ഉടുക്ക് പാട്ടിന്റെ ഈണത്തിൽ പാതാപാതം നൃത്തം വച്ച ആലങ്ങാട് സംഘത്തിന്റെ  പേട്ട തുള്ളലും മറിച്ചായിരുന്നില്ല. പേട്ടസംഘങ്ങളെ സ്വീകരിക്കുന്നതിനും അനുഗ്രഹം നേടുന്നതിനുമായി റോഡിന്റെ ഇരുവശങ്ങളിലുമായി ആബാലവൃദ്ധ ജനങ്ങളാണ് ഒത്തുകൂടിയത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഈ ആചാര അനുഷ്ഠാനങ്ങളുടെ പേട്ടകെട്ടിന് സന്തോഷവും ആവേശവുമാണ് ഭക്തജനങ്ങളിൽ നൽകിയത്. പേട്ട സംഘങ്ങളെ ദേവസ്വം ബോർഡിലെ ഉന്നത അധികാരികൾ നൽകിയ സ്വീകരണത്തിനു പുറമേ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ് ,കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ എന്നിവർ സ്വീകരണം നൽകി.എരുമേലി ഗ്രാമപഞ്ചായത്ത്,
വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിന് പ്രസിഡന്റ്  എൻ ആർ വേലിക്കുട്ടി, പ്രതിനിധികളായ പി എൻ ബാലൻ, അരുൺ ശശി എന്നിവർ നേതൃത്വം നൽകി.
ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നടന്ന സ്വീകരണ ചടങ്ങിന് അയ്യപ്പ സേവാ സമാജം ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ, വോയിസ് ചെയർമാൻ സ്വാമി അയ്യപ്പദാസ് , സംസ്ഥാന സെക്രട്ടറി എസ് . മനോജ് , താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ടി അശോക് കുമാർ,സുരേഷ് ആലപ്ര,അയ്യപ്പ യോഗം സെ ക്രട്ടറി എൻ.  ചിദംബരൻ എന്നിവർ നേതൃത്വം നൽകി.അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയൻ എരുമേലി  എന്നിവർ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി . ദേവസ്വം ബോർഡ് സേവാസമാജം, സേവാ സംഘം എന്നിവർ ഒരുക്കിയ പേട്ട സദ്യ പതിനായിരക്കണക്കിന് ഭക്തർക്കാണ്  പ്രസാദം കഴിക്കാൻ കഴിഞ്ഞത്.
എരുമേലി പേട്ടക്ക് അവൽ പൊതി  വിതരണവും പൊന്നാട ചാർത്തി  സ്വീകരണവും
എരുമേലി: ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട് സംഘാംഗങ്ങളുടെ എരുമേലി പേട്ട തുള്ളൽ അവൻ പൊതി വിതരണവും പൊന്നാട സ്വീകരണവും നൽകി. കേരള വെള്ളാള മഹാസഭ പൂഞ്ഞാർ യൂണിയന്റെ  നേതൃത്വത്തിൽ പുത്തൻവീട് പടിക്കൽ നടന്ന പരിപാടിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ വി എം എസ്  ഡയറക്ടർ ബോർഡ് അംഗങ്ങളായ സുരേന്ദ്രൻ പിള്ള മുക്കൂട്ടുതറ, കെ. ബി സാബു ,നിഖിൽ രോഹിത് , കാഞ്ഞിരപ്പള്ളി യൂണി സെക്രട്ടറി ടി.വി രവീന്ദ്രൻ പിള്ള ,പൂഞ്ഞാർ യൂണിയൻ പ്രസിഡന്റ് എ.റ്റി മോഹനൻ പിള്ള , , എരുമേലി ഉപസഭ പ്രസിഡന്റ്  രാജൻ എസ്. എരുമേലി.സെക്രട്ടറി മോഹൻദാസ് ,  കമ്മറ്റി അംഗങ്ങളായ  കെ  എ. സാജൻ കൂട്ടിക്കൽ ,വിനോദ് പിള്ള ,എരുമേലി സർവ്വ സിദ്ധി വിനായക ക്ഷേത്രം സെക്രട്ടറി മുരളീധരൻ പിള്ള എന്നിവർ നേതൃത്വം