Saturday, May 4, 2024
Newsworld

ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് തനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപും ഭാര്യയും ക്വാറന്റൈനില്‍ ആയിരുന്നു.ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്സ്. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാള്‍ കൂടിയാണ് ഹിക്സ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒഹിയോയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും ഹിക്സ് എത്തിയിരുന്നു.