Sunday, May 5, 2024
keralaLocal NewsNews

യുവതി വീടിനുള്ളില്‍ പ്രസവിച്ചു സഹായമായി അയല്‍വാസിയായ അമ്മയും മകളും ആശാവര്‍ക്കര്‍…

പഞ്ചായത്ത് അംഗം സഹായിച്ചില്ലന്ന് പരാതി.

അര്‍ദ്ധരാത്രിയില്‍ വീടിനുള്ളില്‍ പ്രസവിച്ച യുവതിക്ക് പ്രസവശുശ്രൂഷ നല്‍കി രക്ഷിച്ച് അയല്‍വാസിയായ അമ്മയും മകളും ആശാവര്‍ക്കറും.എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വായില്‍ ഇന്നലെ രാത്രി ഒന്നരയോടെ മണിയോടെയായിരുന്നു സംഭവം.വാസയോഗ്യമല്ലാത്ത വീട്ടില്‍ മണ്‍തറയില്‍ പായ വിരിച്ച് അതില്‍ പ്രസവിച്ച് രക്തത്തില്‍ കുതിര്‍ന്ന്  രേഷ്മയേയും പെണ്‍കുഞ്ഞിനേയുമാണ് ഭൂമിയിലെ മാലാഖയെപ്പോലെ അയല്‍വാസികളെത്തി ഇരുവരേയും രക്ഷപ്പെടുത്തിയത്. തന്റെ ഭാര്യ പ്രസവിച്ച് കിടക്കുകയാണ് എന്താണ്
ചെയ്യേണ്ടെതെന്ന് അറിയില്ല.ചേച്ചി ഒന്നു വന്ന് സഹായിക്കാമോ എന്ന ഭര്‍ത്താവായ ശ്രീകുട്ടന്റെ കരച്ചിലിന് മുന്നില്‍ സഹായം ഹസ്തം നീട്ടിയ ആശാ വര്‍ക്കര്‍ കൂടിയായ വാഴക്കുന്നത് വീട്ടില്‍ ലില്ലിക്കുട്ടി എബ്രഹാം, അയല്‍വാസിയായ അടയ്ക്കനാട്ട് വീട്ടില്‍ സുബിസണ്ണി, ഇവരുടെ മകളും ബി എസ് സി നേഴ്‌സുമായ അലീനയും ചേര്‍ന്ന് മൊബൈയില്‍ ഫോണിന്റെ വെളിച്ചത്തില്‍ അടിയന്തിര പ്രസവ ശുശ്രൂഷ നല്‍കുകയായിരുന്നു.മുക്കൂട്ടുതറയിലെ അസ്സിസ്സീ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ ജയിനിന്റെ നിര്‍ദ്ദേശ പ്രകാരം ഇവര്‍ വീട്ടില്‍ ചെന്നപ്പോള്‍ വൈദ്യുതി ഇല്ലാത്ത വീട്ടില്‍ മണ്ണെണ്ണ വിളിക്കിന്റെ പ്രകാശത്തില്‍ എന്തു ചെയ്യണെന്നറിയാതെ അമ്മക്കും കുഞ്ഞിനുമരികില്‍ ഭര്‍ത്താവും ഇരിക്കുകയായിരുന്നു. മുക്കൂട്ടുതറ അസ്സിസ്സീ ആശുപത്രിയിലെ എക്‌സലെന്റ് സ്റ്റാഫ് നേഴ്‌സായ അലീന ഗ്ലൗസും ധരിച്ച് , കത്രികയെടുത്ത് വീട്ടിലെത്തി കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്നത് വരെ ആ യുവതി രക്തത്തില്‍ കുളിച്ച് പായയില്‍ കിടന്നു. പിന്നീട് കുഞ്ഞിന്റെ ദേഹത്തെ രക്തം തുടക്കാന്‍ പോലും തുണിക്കഷണമില്ലാതെ ഏറെ പണിപ്പെട്ടു.

പ്രസവം മണിക്കൂറുകള്‍ക്ക് മുമ്പ് കഴിഞ്ഞതായും കുഞ്ഞ് പാലിനായി വെപ്രാളം വയ്ക്കുകയായിരുന്നുവെന്നും സുബി സണ്ണി പറഞ്ഞു.തുടര്‍ന്ന് രാത്രിയോടെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എരുമേലി പോലീസ് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സുമായി എത്തുകയും, പിന്നീട് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ അമ്മയേയും, കുഞ്ഞിനേയും കാഞ്ഞിരപ്പളി താലൂക്കാശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പഞ്ചായത്തംഗം വാഹന സൗകര്യം ചെയ്തു കൊടുത്തില്ലെന്നും ഏറെ നേരം കഴിഞ്ഞ് എരുമേലി പോലീസില്‍ വിവരമറിച്ചതിന് ശേഷമാണ് ആംബുലന്‍സ് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. അമ്മയേയും, കുഞ്ഞിനേയും  വിദദ്ധ ചികിത്സയ്ക്ക് വേണ്ടി കോട്ടയം മെഡിയ്ക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി…