Sunday, May 12, 2024
indiaNews

ജനുവരി 26 തന്നെ റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാന്‍ കാരണം?

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്. 1929 ജനുവരി 26നാണ് ബ്രിട്ടീഷുകാര്‍ മുന്നോട്ടുവച്ച അര്‍ധ സ്വാതന്ത്ര്യത്തിനെതിരായി ‘പൂര്‍ണ സ്വരാജ്’ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. 1947 മുതല്‍ 1950 വരെയുള്ള കൈമാറ്റ കാലയളവില്‍ ജോര്‍ജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍. ആ കാലഘട്ടത്തിലെ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരു ഭരണ ഘടന നിലവില്‍ വന്നിരുന്നില്ല. കൊളോണിയല്‍ കാലഘട്ടത്തിലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് (1935) അനുസരിച്ച് തന്നെയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങള്‍. പിന്നീട് സ്വന്തമായി ഭരണ ഘടന തയ്യാറാക്കി പരമോന്നത റിപ്പബ്ലിക് ആയി മാറിയത് 1950 ജനുവരി 26നാണ്. സ്വാതന്ത്ര്യ നേടിയ ദിവസം സാതന്ത്ര്യദിനമായും ഭരണഘടന നിലവില്‍ വന്ന ദിവസം റിപ്പബ്ലിക് ദിനമായും ആഘോഷിക്കുന്നു.