Wednesday, May 15, 2024
keralaLocal NewsNews

ബിയർ കുപ്പി കൊണ്ട് തലക്കടിച്ച സംഭവം; പരിക്കേറ്റ യുവാവിനെതിരെ പോക്സോ കേസെടുത്തു .  

വധശ്രമത്തിന് കേസെടുത്ത യുവാവിനെ പിടികൂടാനായില്ല

എരുമേലി:ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സ്വകാര്യ ബസിലെ ജോലിക്കാരനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ പരിക്കേറ്റ യുവാവിനെതിരെ എരുമേലി പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു.എന്നാല്‍ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചതിനെതിനെ തുടര്‍ന്ന് വധശ്രമത്തിന് കേസെടുത്ത യുവാവിനെ ഇതുവരെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു.സ്വകാര്യ ബസിലെ ജോലിക്കാരനും എരുമേലി എരുത്വാപ്പുഴ സ്വദേശിയുമായ സേതു (അച്ചു -22)വിനെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റില്‍ വെച്ചായിരുന്നു സേതുവിനെ യുവാവ് ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചത്.പരിക്കേറ്റ് ചികിത്സക്കിടെ സ്റ്റേഷനിലെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടെ പെണ്‍കുട്ടിയും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലക്ക് പരിക്കേറ്റയാള്‍ക്കെതിരെ പോക്‌സോ കേസ് എടുത്തതെന്നും എരുമേലി എസ്.എച്ച്. ഒ വി.വി അനില്‍കുമാര്‍ പറഞ്ഞു.യുവാവിനെ ഇന്ന് റിമാന്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ തലക്കടിച്ച് പരിക്കേല്പിച്ചതിനെ തുടര്‍ന്ന് വധശ്രമത്തിന് കേസെടുത്തിട്ടും യുവാവിനെ പിടികൂടാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.