Wednesday, May 15, 2024
keralaNewspolitics

കണ്ണൂര്‍ വിസി ക്രിമിനലാണ്; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

ന്യൂഡല്‍ഹി :കണ്ണൂര്‍ വിസി മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞു.വിസി ക്രിമിനലാണ്. വിസിക്കെതിരെ നിയമപരമായാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.                                                               രാഷ്ട്രീയക്കാരുടെ പിന്തുണയൊന്ന് കൊണ്ട് മാത്രമാണ് ഗോപിനാഥ് രവീന്ദ്രന്‍ ഇപ്പോഴും വിസി സ്ഥാനത്ത് ഇരിക്കുന്നത് എന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. ഡല്‍ഹിയില്‍ വെച്ച് തന്നെ ആക്രമിക്കാന്‍ കണ്ണൂര്‍ വിസി ഗൂഢാലോചന നടത്തിയിരുന്നു. ഡല്‍ഹിയില്‍ വെച്ചാണ് ഈ ഗൂഢാലോചന നടന്നത്.                                      രണ്ട് തവണ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇക്കാര്യം പോലീസിനെ അറിയിക്കാന്‍ പോലും വിസി തയ്യാറായില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ് ഭവന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലും അയാളത് ചെയ്തില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.                                                                                                                               കണ്ണൂര്‍ സര്‍വ്വകലാശാലയെ ഗോപിനാഥ് രവീന്ദ്രന്‍ നശിപ്പിച്ചു. പ്രിയ വര്‍ഗീസിന്റേത് പോലെയുളള നിരവധി നിയമനങ്ങള്‍ വിസി നടത്തിയിട്ടുണ്ട്. അതെല്ലാം നിയമത്തിന് എതിരായിരുന്നു. അയാള്‍ ചാന്‍സലറെപ്പോലെയല്ല പാര്‍ട്ടി കേഡറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഗവര്‍ണര്‍ പറഞ്ഞു.                                    കണ്ണൂര്‍ വിസിക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍വ്വകലാശാലകളുടെ സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് താന്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.