Tuesday, April 30, 2024
keralaNews

കുളിമുറിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

കുളിമുറിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ഡ്രീം ലാന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമയുമായ മായിത്തറ കൃഷ്ണ വീട്ടില്‍ സിറാജിന്റെയും, ഷൈമോളുടെയും ഏകമകള്‍ ദേവിക പാര്‍വ്വതി -20 ആണ് മരിച്ചത്.ഒരാഴ്ച മുമ്പ് കുളിമുറിയില്‍ തെന്നി വീണ് വാഷ് ബെയ്‌സിനില്‍ തലയിടിക്കുകയായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.