Friday, May 10, 2024
keralaNewsObituary

പി.കെ. വാര്യര്‍ ആയുര്‍വേദ ചികിത്സക്ക് ജനകീയ മുഖം നല്‍കി; കുമ്മനം രാജശേഖരന്‍

ആയുര്‍വേദ ചികിത്സാരംഗത്ത് സമഗ്ര മാറ്റത്തിനും വിശ്വാസ വീണ്ടെടുപ്പിനും വഴിയൊരുക്കിയ മഹാവൈദ്യന്‍ പി.കെ.വാര്യരുടെ ദേഹവിയോഗം തീരാനഷ്ടമെന്ന് കുമ്മനം രാജശേഖരന്‍. ആയുര്‍വേദ ചികിത്സക്ക് ജനകീയ മുഖം നല്‍കി. ശാസ്ത്രനിഷ്ഠവും യുക്തിഭദ്രവുമായ രീതിയില്‍ ചികിത്സയെ ജനമധ്യത്തില്‍ അവതരിപ്പിച്ച വ്യക്തിയാണ് പി.കെ. വാര്യര്‍.ചികിത്സയെ ജീവിതകാലം മുഴുവന്‍ ആത്മാര്‍ത്ഥവും, സത്യസന്ധവുമായ തപസാക്കി പാലീച്ചതിനാല്‍ ആയുര്‍വേദ ചികിത്സ കൂടുതല്‍ ജനപ്രിയമായി. തുടര്‍ന്ന് അത് ജനസമ്മതി ആര്‍ജിച്ച വൈദ്യശാസ്ത്ര ശാഖയായി തീരുകയും ചെയ്തു. ആ ധന്യസ്മരണക്ക് മുന്നില്‍ സ്നേഹപ്രണാമം. പി.കെ.വാര്യരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ഫെസ്ബുക്കില്‍ കുറിച്ചു.