Sunday, May 5, 2024
keralaNews

കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍ വ്യാപക നഷ്ട്ം.

കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍ വ്യാപക നഷ്ട്ം.ഇന്ന് പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയില്‍ ആലപ്പുഴ ജില്ലയിലെ പലയിടങ്ങളിലുള്ള വീടുകള്‍ക്ക് മുകളില്‍ മരം വീണു. തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.

ശക്തമായ മഴയെ തുടര്‍ന്ന് വാളയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രാവിലെ പതിനൊന്നിന് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജലസേചന ഉദ്യോഗസ്ഥര്‍ അറിയിച്ചു.അതോടൊപ്പം കകോരയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്. ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലെര്‍ട് പ്രഖ്യാപിച്ചു. പാലക്കാടും വീടുകള്‍ തകര്‍ന്നു.മണ്ണാര്‍ക്കാട് കോട്ടോപ്പാടം കാഞ്ഞിരംകുന്നിലാണ് കനത്ത കാറ്റില്‍ വീട് തകര്‍ന്നത്. മുഹമ്മദുകുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയാണ് നിലംപതിച്ചത്. പുലര്‍ച്ചെ നാലിനായിരുന്നു ശക്തമായ കാറ്റ് നാശനഷ്ടം വരുത്തിയത്. പാലക്കാട് വാളയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രാവിലെ പതിനൊന്നിന് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജലസേചന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോരയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ പാലിക്കണം. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.