Thursday, April 25, 2024
keralaNewspolitics

സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം അവകാശവാദം ഉന്നയിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട് ; അഡ്വ. പി എ സലിം .

….. ഞാന്‍ മത്സരിക്കുന്നില്ല ……. അഡ്വ. പി എ സലിം .

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം പറഞ്ഞു.ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചില നേതാക്കന്മാരുടെ അഭിപ്രായങ്ങളും -ആഗ്രഹങ്ങളും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷ ഡിവിഷനില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കൂട്ടുതറ വാര്‍ഡംഗമായ പ്രകാശ് പുളിയ്ക്കനും,യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ബിനു മറ്റക്കരയും രംഗെത്തെത്തിയ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഇടപെടുന്നത്.പി എ സലിം മത്സരിച്ചില്ലെങ്കില്‍ താനാണ് അടുത്തതായി മത്സരിക്കാന്‍ യോഗ്യനെന്ന് പ്രകാശ് പുളിക്കനും – എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും താനും മത്സരിക്കാന്‍ തയ്യാറാണെന്ന് ബിനു മറ്റക്കരയും പറഞ്ഞിരുന്നു.രണ്ടു പേര്‍ക്കും അനുകൂലമായി നവ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
‘ കേരളബ്രേക്കിംഗ് ‘ ന്യൂസ് ഇന്നലെ ഇത് വാര്‍ത്തയാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അഡ്വ. പി എ സലിം.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.ജില്ലാ ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് ജില്ലാ കമ്മറ്റിയാണ്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍ണയിക്കുന്നത് ബ്ലോക്ക് തല കമ്മറ്റികളുമായിരിക്കും.എന്നാല്‍ ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്താത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണ്.

സീറ്റിനെ ചൊല്ലി അവകാശവാദം ഉന്നയിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.എന്നാല്‍ പരസ്യമായി ചര്‍ച്ച പാടില്ല എന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്ഥാനാര്‍ത്ഥി തീരുമാനിക്കുന്നതു സംബന്ധിച്ച് പ്രാദേശികമായും ചര്‍ച്ചകള്‍ നടക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്തിലേക്ക് താന്‍ ഒരിക്കലും മത്സരിക്കുന്നില്ലായെന്നും ഇത് ഔദ്യോഗിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അഡ്വ. പി എ സലിം പറഞ്ഞു.