Thursday, May 16, 2024
keralaNews

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കണം : കേരള യൂത്ത് ഫ്രണ്ട് (എം)

യാതൊരു നീതീകരണവുമില്ലാതെ രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന പെട്രോളിയം വിലവര്‍ദ്ധനവ് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുന്നതാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപെട്ടു. ഇതു മൂലം അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. വില വര്‍ധനവിനെ കുറിച്ച് ബിജെപി സംസ്ഥാന കമ്മറ്റി അഭിപ്രായം വ്യക്തമാക്കണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു കുന്നേപറമ്ബന്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക ഉല്‍ഘാടനം ചെയ്തു. ജോസഫ് സൈമണ്‍, വിജയ് മാരേറ്റ്, സാബു കുന്നേല്‍, സുമേഷ് ആന്‍ഡ്രൂസ്, സിറിയക്ക് ചാഴികാടന്‍, ഷെയിന്‍ കുമരകം, അഖില്‍ ഉള്ളംപള്ളി, ദീപക് മാമന്‍ മത്തായി, ആല്‍ബിന്‍ പേണ്ടാനം, ജയപ്രകാശ് രാമചന്ദ്രന്‍, ഷിജു ജോസഫ്, എല്‍ബി ആഗസ്റ്റിന്‍, ഷൈജു ഇടപ്പാടി, ബിനു ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.