Friday, May 3, 2024
indiaNewspolitics

അപകീര്‍ത്തി കേസ്: ഇളവ് തേടിയുള്ള ഹര്‍ജി റാഞ്ചി കോടതി തള്ളി

ദില്ലി : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുല്‍ നല്‍കിയ ഹര്‍ജി റാഞ്ചി കോടതി തള്ളി. മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ റാഞ്ചിയിലും ഒരാള്‍ പരാതി നല്‍കിയിരുന്നു. പ്രദീപ് മോദിയെന്നയാളാണ് കോലാര്‍ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്.