Monday, April 29, 2024
keralaNewsObituary

വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

പാലക്കാട് പാലക്കാട് കല്ലടിക്കോട് ആളൊഴിഞ്ഞ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മണ്ണാത്തിപ്പാറ അബ്രഹാമിന്റെ ഭാര്യ ഷിജി (48) ആണ് മരിച്ചത്. ഈ വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് സഹോദരനും കുടുംബവും താമസം മാറിയ സമയത്തായിരുന്നു അപകടം.   പഴയ വീടിന്റെ ഭിത്തി മറ്റൊരു സഹായിയോടൊപ്പം പൊളിച്ചുമാറ്റി കൊണ്ടിരിക്കുമ്പോള്‍ ഒരു വശത്തെ ഭിത്തി ഇടിഞ്ഞു ഷിജിയുടെ തലയിലൂടെ വീഴുകയായിരിന്നു. ഗുരുതരമായി പരുക്കേറ്റ ഷിജിയെ ഉടന്‍ തന്നെ മണ്ണാര്‍ക്കാടുള്ള സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.