Friday, April 19, 2024
educationkeralaNews

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി ദീര്‍ഘിപ്പിച്ചു

 

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള തീയതി ദീര്‍ഘിപ്പിച്ചു. 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നേരത്തേ 14 ആയിരുന്നു അവസാന തീയതി. 10 % സാമ്പത്തിക സംവരണത്തിനു കൂടി ഉത്തരവായ സാഹചര്യത്തിലാണു തീയതി നീട്ടിയത്.

  •  ട്രയല്‍ അലോട്‌മെന്റ്: ഓഗസ്റ്റ് 4
  •  ആദ്യ അലോട്‌മെന്റ്: സെപ്റ്റംബര്‍ 7
  •  മുഖ്യ അലോട്‌മെന്റ്: സെപ്റ്റംബര്‍ 29 വരെ
  •  സപ്ലിമെന്ററി അലോട്‌മെന്റ്: ഒക്ടോബര്‍ 3 – 23
  •  സ്‌പോര്‍ട്‌സ് ക്വോട്ട അപേക്ഷ: ഓഗസ്റ്റ് 25 വരെ

ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷം ‘ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ ഡീറ്റെയില്‍സ് എന്‍ട്രി’ എന്ന ലിങ്ക് വഴിയാണ് സാമ്പത്തിക സംവരണത്തിനുള്ള വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വില്ലേജ് ഓഫിസില്‍ നിന്നാണു സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. വിശദവിവരങ്ങള്‍ക്ക്.www.hscap.kerala.gov.in

Leave a Reply