Thursday, May 9, 2024
keralaNews

കേണല്‍ ജി.വി രാജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അനുസ്മരണം നടത്തി.

കേണല്‍ ജി.വി രാജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പൂഞ്ഞാര്‍ എസ്സ്.എം.വി ഹയര്‍ സെക്കഡറി സ്‌കൂള്‍ അംഗണത്തില്‍ അനുസ്മരണ പരിപാടി നടത്തി.പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ എന്‍ മുരളീധര വര്‍മ്മ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ആര്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദ്രോണാചാര്യ കെ പി തോമസ് മാഷ്, പ്രിന്‍സിപ്പല്‍ ജോണ്‍സണ്‍ ജോസഫ്, കായികാധ്യാപക സംഘടന സംസ്ഥാന അധ്യക്ഷന്‍ ജോസിറ്റ് ജോണ്‍,പി ആര്‍ ഗോദവര്‍മ്മ രാജ,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി ജി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.