Saturday, May 11, 2024
keralaNews

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ പൊള്ളലേല്‍പ്പിച്ചതായി പരാതി.

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കയ്യില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അഹല്യ കൃഷ്ണയാണ് (20) പരാതി നല്‍കിയത്. കയ്യില്‍ നിര്‍ബന്ധിച്ച് കര്‍പ്പൂരം കത്തിച്ചുവെന്നാണ് പരാതി.മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ് തന്നെ പൊള്ളലേല്‍പ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം.കോഴിക്കോട് അമ്പാടി വീട്ടില്‍ അഹല്യയെ സുഹൃത്തായ അര്‍പ്പിത പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കാക്കനാട് ഫ്ളാറ്റിലെത്തിച്ചായിരുന്നു ആക്രമണം. ബാധയൊഴിപ്പിക്കാനെന്ന പേരിലാണ് ഇത് ചെയ്തതെന്നും അഹല്യ പരാതിയില്‍ പറയുന്നു.

പൊള്ളലേറ്റ് ചികിത്സയിലായിരുന്നതിനാലാണ് പരാതി നല്‍കാന്‍ താമസിച്ചത്. സംഭവ ദിവസം മറ്റ് സുഹൃത്തുക്കള്‍ ഫ്ളാറ്റിലുണ്ടായിരുന്നു. ആരോപണ വിധേയയായ അര്‍പ്പിതയെ സുഹൃത്തുക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് അഹല്യ പരാതിപ്പെട്ടു. ഇന്നലെയാണ് ഇത് സംബന്ധിച്ച പരാതി അഹല്യ തൃക്കാക്കര പോലീസിന് നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.