Monday, April 29, 2024
indiaNewspolitics

ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടുകയും പിന്നീട് അതും മുഴുവന്‍ ആകാതെ അവസാനിപ്പിച്ചു

മുംബൈ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബിജെപി നേതാവിന്റെ പരാതി. മുംബൈയില്‍ ഒരു പരിപാടിക്കിടയില്‍ മമത ദേശീയഗാനത്തെ അപമാനിച്ചു എന്നാണ് പരാതി. ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടുകയും പിന്നീട് അതും മുഴുവന്‍ ആകാതെ അവസാനിപ്പിച്ചു എന്നുമാണ് പരാതി. ബിജെപി നേതാവ് മുംബൈ പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി.

അതേസമയം, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സഖ്യം ഇപ്പോഴില്ലെന്നും അത് ചരിത്രമായെന്നും മമത ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. മുംബൈയിലെത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട ശേഷമായിരുന്നു മമത കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്. ബിജെപിക്കെതിരായ ശക്തമായ ബദല്‍ രാജ്യത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നായിരുന്നു സന്ദര്‍ശനത്തെക്കുറിച്ച് പവാര്‍ അഭിപ്രായപ്പെട്ടത്.