Friday, May 10, 2024
EntertainmentkeralaNews

ജീത്തു ജോസഫിന്റെ ചിത്രത്തില്‍ ആദ്യമായി ആസിഫ് അലി നായകനാകുന്നു.

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂമന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ആദ്യമായാണ് ജീത്തു ജോസഫിന്റെ ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നു.ആസിഫ് അലി നായകനാകുന്ന ചിത്രം ‘കൂമന്റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഫ് അലി അടക്കമുള്ളവര്‍ തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ് ചിത്രത്തിന്റെ പേരുപോലെ തന്നെ പോസ്റ്ററും.രണ്‍ജി പണിക്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും.

 

 

 

 

 

 

 

 

 

ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് ‘കൂമന്റേ’യും രചയിതാവ്.