Friday, May 10, 2024
keralaNews

സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് അവയവദാന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. അവയവദാനത്തിനായി സംസ്ഥാനത്ത് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. തൃശൂര്‍ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും ഏജന്റുമാരുടെ പ്രവര്‍ത്തനം നടക്കുന്നത് എന്നും വെളിപ്പെടുത്തല്‍ . കൊടുങ്ങലൂരില്‍ നിരവധിപേര്‍ക്ക് അവയവം നഷ്ട്ടപെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ കേസ് എടുത്തതായും ക്രൈം ബ്രാഞ്ച് അറിയിച്ചു . സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ മൃത സഞ്ജീവനി മറയാക്കിയാണ് ഇവര്‍ അവയവ കച്ചവടം നടത്തിയിരുന്നത്. അതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അന്വേഷണ പരിധിയില്‍ ആയി ഐ ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസില്‍ പ്രതിയാക്കാതെയാണ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. എസ്.പി. സുദര്‍ശന്‍ കേസ് അന്വേഷിക്കും.