Wednesday, May 1, 2024
NewsObituaryworld

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു

റോം: പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ (95) കാലം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.   വത്തിക്കാനാണ് മരണവിവരം സ്ഥിരീകരിച്ചത്. 2005 മുതല്‍ 2013 വരെ അദ്ദേഹം മാര്‍പ്പാപ്പയായിരുന്നു. ഫെബ്രുവരി 28 ന് തല്‍സ്ഥാനത്ത് നിന്ന് രാജി വച്ചു. ആറ് നൂറ്റാണ്ടിന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാര്‍പ്പാപ്പയായിരുന്നു അദ്ദേഹം. തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പിന്‍ഗാമിയായി എത്തിയത്. 1415 ല്‍ ഗ്രിഗറി പന്ത്രണ്ടാമനാണ് ഇതിന് മുന്‍പ് സ്ഥാനമൊഴിഞ്ഞത്. ജോസഫ് റാറ്റ്‌സിംഗര്‍ എന്നാണ് യഥാര്‍ഥ നാമം. 1972 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലെ ബവേറിയയില്‍ ജനിച്ചു. 2005 ഏപ്രില്‍ 19നു നടന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട

ഇദ്ദേഹം ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വര്‍ഷം മേയ് 7ന് സ്ഥാനമേറ്റു.ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പക്ക് ജര്‍മന്‍, വത്തിക്കാന്‍ പൗരത്വങ്ങളുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ എന്ന ബെനഡിക്ട് പതിനാറാമന്‍. മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ് ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്റ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.