Friday, May 17, 2024
keralaNews

സിപിഎമ്മിനെയും എസ്എഫ്‌ഐയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് :ടി.സിദ്ധിഖ്.

വയനാട്ടിലെ കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ നിയമസഭയില്‍ സിപിഎമ്മിനെയും എസ്എഫ്‌ഐയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും കല്‍പറ്റ എംഎല്‍എയുമായ ടി.സിദ്ധിഖ്. കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഒരുമിച്ച് ബഫര്‍ സോണ്‍ വിഷയത്തില്‍ സമരമുഖത്തു നില്‍ക്കെ, ഈ കുട്ടിക്കുരങ്ങന്മാരെ ചുടുചോറ് വാരിക്കാന്‍ ആരാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പറഞ്ഞയച്ചതെന്ന് സിദ്ധിഖ് ചോദിച്ചു. പിന്നിലൂടെ കയറുന്ന സംസ്‌കാരം എസ്എഫ്‌ഐ എപ്പോഴാണ് ആരംഭിച്ചതെന്നും സിദ്ധിഖ് പരിഹസിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധിയില്‍നിന്ന് സിപിഎം ഒരു പാഠവും പഠിച്ചില്ലെന്ന് സിദ്ധിഖ് ചൂണ്ടിക്കാട്ടി.