Friday, May 3, 2024
keralaNewspolitics

പൊന്‍കുന്നത്ത് ആയിരത്തിനു മുകളില്‍ വോട്ടര്‍മാര്‍,സ്‌കൂളില്‍ സ്ഥല പരിമിതി; മുറ്റത്തൊരുക്കിയ പന്തലില്‍ ബൂത്ത്

ആയിരത്തിനു മുകളില്‍ വോട്ടര്‍മാര്‍ ഉള്ളതിനാല്‍ ചിറക്കടവ് ഗവ.എല്‍പി സ്‌കൂളില്‍ ഓക്സിലറി ബൂത്ത് മുറ്റത്തൊരുക്കിയ പന്തലില്‍ സ്ഥാപിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ 70 എ നമ്പറിലുള്ള ബൂത്താണ് സ്‌കൂളിലെ സ്ഥല പരിമിതി മൂലം പന്തലിലാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെത്തി സ്ഥിതി വിലയിരുത്തിയാണ് ബൂത്ത് സ്ഥാപിച്ചത്.

69, 70 നമ്പര്‍ ബൂത്തുകളാണ് സ്‌കൂളിലുള്ളത്. പുതുതായി 2 ഓക്സിലറി ബൂത്ത് വേണ്ടി വന്നു. 69 എ നമ്പറിലുള്ള ബൂത്ത് സ്‌കൂള്‍ കെട്ടിടത്തിനുള്ളിലാണ്. രഹസ്യ വോട്ടെടുപ്പിനായി പന്തലില്‍ പ്രത്യേക കാബിനിലാണു വോട്ടിങ് മെഷീന്‍ സ്ഥാപിക്കുന്നത്. വോട്ടിങ് മെഷീനും മറ്റ് സാമഗ്രികളും സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചു. വോട്ടെടുപ്പിന് മുന്‍പ് മോക് പോളിന്റെ സമയത്ത് പുറത്തെ ബൂത്തില്‍ പോളിങ് ഏജന്റുമാര്‍ ഉള്‍പ്പെടെയെല്ലാം സജ്ജമാക്കും. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ആകെ 98 ഓക്സിലറി ബൂത്ത് ഉള്‍പ്പെടെ ആകെ 279 ബൂത്താണുള്ളത്.