Saturday, May 4, 2024
keralaNews

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം;പോലീസ് ജീപ്പ് തകര്‍ത്തു,പൊലിസുകാരന് പരുക്ക്.

തിരുവനന്തപുരത്ത് പൊലിസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം.നെയ്യാര്‍ഡാം പൊലിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പൊലീസ് അറിയിച്ചു.പെട്രോളിംഗിനിടെ പുലര്‍ച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. സമീപത്തെ വീടുകള്‍ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തി.