Saturday, May 18, 2024
keralaNews

തോരാമഴയില്‍ മൂന്നുനിലക്കെട്ടിടം താഴേക്ക് ചെരിഞ്ഞു

തോരാമഴയില്‍ മൂന്ന് നില കെട്ടിടം താഴേക്കിരുന്ന് ചെരിഞ്ഞു. പുലര്‍ച്ചെ 5 മണിയോടെ കൂനം തൈ ലക്ഷം വീട് കോളനിയിലണ് സംഭവമുണ്ടായത്. അയല്‍ക്കാര്‍ സമയോചിതമായ ഇടപെട്ട് വീടിനകത്തുണ്ടായിരുന്നവരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി.

പുലര്‍ച്ചെ 5 മണിയോടെ കൂനം തൈ ലക്ഷം വീട് കോളനിയില്‍ പൂകൈദയില്‍ ഹംസയുടെ വീടാണ് ചെരിഞ്ഞത്. ഹംസ ഈ സമയം പുറത്തുപോയിരുന്നു. ഹംസയുടെ ഭാര്യയും മകളും മാത്രമാണ് വീടിലുണ്ടായിരുന്നത്. വീട്ടിലെ സാധനങ്ങള്‍ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് വീടിന് എന്തോ സംഭവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഇവര്‍ ബഹളം വെക്കുകയായിരുന്നു.

ഉടനെ അയല്‍വാസികള്‍ ഓടിക്കൂടി. കെട്ടിടത്തിന്റെ താഴത്തെ നില അടിയിലേക്ക് പോകുന്നതിനിടെ തൊട്ടടുത്ത വീട്ടില്‍ നിന്നും ഏണിവെച്ച് രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.