Wednesday, May 15, 2024
Local NewsNews

വന്യമൃഗ ശല്യം തടയണം; ആദിവാസികൾക്ക് പട്ടയം നൽകണം : ഊരുകൂട്ടം

എരുമേലി :ശബരിമല വനാതിർത്തി മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ വന്യമൃഗശല്യത്തിൽ നിന്നും രക്ഷപ്പെടുത്തണമെന്നും -വർഷങ്ങളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം ലഭ്യമാക്കണമെന്നും കാളകെട്ടി പട്ടികവർഗ ഊരുകൂട്ടം ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
കാളകെട്ടി വനം വകുപ്പ് സെഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി . പതിറ്റാണ്ടുകളായി എരുമേലി, മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ താമസിക്കുന്നതും വനാവകാശ രേഖ ലഭിച്ചിട്ടുള്ളതുമായ 7000 ആദിവാസി കുടുംബങ്ങൾക്ക് ഇപ്പോഴും പട്ടയം ലഭിച്ചിട്ടില്ല. വനം വകുപ്പാണ് ഇതിന് തടസ്സം. വന്യമൃഗങ്ങളെ വനത്തിൽ നിലനിർത്തുന്നതിന് സുരക്ഷിതമായ സൗരോർജ വേലികൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. മാർച്ചും ധാരണയും വാർഡംഗം
സനില രാജൻ ഉദ്ഘാടനം ചെയ്തു.കാളകെട്ടി പട്ടികവർഗ ഊരുകൂട്ടം
വി പി ജനാർദ്ദൻ അധ്യക്ഷൻ വഹിച്ചു. സെക്രട്ടറി എം എസ് സതീഷ് , അംഗങ്ങളായ വി.പി മോഹനൻ , പി എസ് രാജു , കെ കെ ശൈലേഷ്
തുടങ്ങിയവർ പ്രസംഗിച്ചു.