Monday, April 29, 2024
keralaNews

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം അഞ്ചു വിദ്യാര്‍ഥികളെ പീഡിപ്പിച്ചു ഹൈസ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് :തലക്കുളത്തൂരില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥികളോട് സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഹൈസ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കൊടശ്ശേരി തോട്ടോളി സ്വദേശി അബ്ദുള്‍ നാസര്‍ (52) ആണ് അറസ്റ്റിലായത്. സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ എ. സായൂജ് കുമാറാണ് അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം അഞ്ചു വിദ്യാര്‍ഥികള്‍ പീഡനത്തിന് ഇരയായതായി പൊലീസ് അറിയിച്ചു.ഹൈക്കോടതിയില്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ എലത്തൂര്‍ സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ പരാതിയിലാണ് 5 കേസും റജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.